Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Is AI Itself

എഐയുടെ ശത്രു എഐതന്നെ

സു​​​​ര​​​​ക്ഷ​​​​യി​​​​ലും ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ലും ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ക​​​​മ്പ​​​​നി​​​​യാ​​​​യ ആ​​​​ന്ത്രോ​​​​പി​​​​ക് സ്ഥാ​​​​പ​​​​ക​​​​ൻ ഡാ​​​​നി​​​​യേ​​​​ല അ​​​​മോ​​​​ദെ​​​​യ് വി​​​​ശ​​​​ദ​​​​മാ​​​​യ ഒ​​​​രു വാ​​​​ർ​​​​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ലൂ​​​​ടെ ഞെ​​​​ട്ടി​​​​ക്കു​​​​ന്ന ഒ​​​​രു വാ​​​​ർ​​​​ത്ത​​​​യാ​​​​ണ് ലോ​​​​ക​​​​ത്തെ അ​​​​റി​​​​യി​​​​ച്ച​​​​ത്.

ആ​​​​ന്ത്രോ​​​​പി​​​​ക് ക​​​​മ്പ​​​​നി സൃ​​​​ഷ്ടി​​​​ച്ച ചി​​​​ല എ​​​ഐ ടൂ​​​​ളു​​​​ക​​​​ൾ, ഏ​​​​ജ​​​​ന്‍റു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ ചി​​​​ല​​​​ത് എ​​​ൻ​​​ജ​​​നി​​​​യ​​​​ർ​​​​മാ​​​​രു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ന് അ​​​​തീ​​​​ത​​​​മാ​​​​യി സ്വ​​​​യം​​​​പ​​​​ര്യാ​​​​പ്ത​​​​ത കൈ​​​​വ​​​​രി​​​​ച്ച് ഇ​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സ്പെ​​​​യ്സും പ​​​​ദ​​​​സ​​​​മ്പ​​​​ത്തും സൃ​​​​ഷ്‌​​​​ടി​​​​ച്ച് ത​​​​ന്നി​​​​ഷ്ട​​​​പ്ര​​​​കാ​​​​രം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​വ​​​​ത്രെ. എ​​​ഐ ഏ​​​​ജ​​​​ന്‍റു​​​​ക​​​​ൾ സ്വ​​​​യം ബോ​​​​സ് ആ​​​​കാ​​​​ൻ ശ്ര​​​​മം ന​​​​ട​​​​ത്തി​​​​യെ​​​​ന്ന​​​​ർ​​​​ഥം. ടൂ​​​​ളു​​​​ക​​​​ളു​​​​ടെ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ എ​​​​ൻ​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​ർ​​​​ക്ക് സം​​​​ശ​​​​യം തോ​​​​ന്നി​​​​യ​​​​പ്പോ​​​​ൾ, എ​​​ൻ​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​ർ ത​​​​ങ്ങ​​​​ളെ സം​​​​ശ​​​​യി​​​​ക്കു​​​​ന്നു​​​​ണ്ട് എ​​​​ന്ന് സാ​​​​ധാ​​​​ര​​​​ണ മ​​​​നു​​​​ഷ്യ​​​​ൻ ക​​​​ണ്ടെ​​​​ത്തും​​​പോ​​​​ലെ മെ​​​​ഷി​​​​നു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യെ​​​​ന്ന​​​​ത് ലോ​​​​ക​​​​ത്തെ വ​​​​ല്ലാ​​​​തെ ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്തി.

അ​​​​വി​​​​ടം​​​കൊ​​​​ണ്ടും തീ​​​​ർ​​​​ന്നി​​​​ല്ല; ത​​​​ങ്ങ​​​​ൾ സ്വ​​​​മേ​​​​ധ​​​​യാ ചെ​​​​യ്ത​​​​ കാ​​​​ര്യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്താ​​​​വും എ​​​​ന്ന​​​​റി​​​​ഞ്ഞ മെ​​​​ഷി​​​​നു​​​​ക​​​​ൾ ത​​​​മ്മി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​നു​​​​ക​​​​ൾ ഷെ​​​​യ​​​​ർ ചെ​​​​യ്തു. പി​​​​ടി​​​​വീ​​​​ഴു​​​​മെ​​​​ന്ന തി​​​​രി​​​​ച്ച​​​​റി​​​​വി​​​​ൽ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി ഇ​​​​ത്ത​​​​രം പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ മെ​​​​ഷി​​​​നു​​​​ക​​​​ൾ നി​​​​റു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു​​​​വ​​​​ത്രെ! ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ​​​​ത്; കാ​​​​ര്യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​രും എ​​​​ന്ന​​​​തി​​​​ലു​​​​പ​​​​രി​​​​യാ​​​​യി വ​​​​ള​​​​രെ വ​​​​ലി​​​​യ വൊ​​​​ക്കാ​​​​ബു​​​​ല​​​​റി നി​​​​ർ​​​​മി​​​​ച്ച​​​​ശേ​​​​ഷം അ​​​​തി​​​​ന​​​​ക​​​​ത്ത് ത​​​​ങ്ങ​​​​ളു​​​​ടെ ഹി​​​​ഡ​​​​ൻ ഫ​​​​യ​​​​ലു​​​​ക​​​​ൾ ഒ​​​​ളി​​​​പ്പി​​​​ച്ചി​​​​ട്ടാ​​​​ണ് മെ​​​​ഷി​​​​നു​​​​ക​​​​ൾ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി പി​​​​ന്മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്ന​​​​താ​​​​ണ്.

ഞെ​​​​ട്ട​​​​ൽ തീ​​​​രാ​​​​ൻ വ​​​​ര​​​​ട്ടെ! പൊ​​​​തു​​​​വി​​​​ജ്ഞാ​​​​ന​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന ചി​​​​ല എ​​​ഐ ടൂ​​​​ളു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വ​​​​ലി​​​​യ തോ​​​​തി​​​​ലു​​​​ള്ള പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ മാ​​​​ത്ര​​​​മ​​​​ല്ല, രാ​​​​സാ​​​​യു​​​​ധ​​​​ങ്ങ​​​​ളും ജൈ​​​​വാ​​​​യു​​​​ധ​​​​ങ്ങ​​​​ളും നി​​​​ർ​​​​മി​​​​ക്കാ​​​​നു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​​ല്കാ​​​​നും എ​​​​ഐ സി​​​​സ്റ്റ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​വു​​​​മെ​​​​ന്ന​​​​താ​​​​ണ് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഭീ​​​​ഷ​​​​ണി.

ഇ​​​​ങ്ങ​​​​നെ പോ​​​​യാ​​​​ൽ ലോ​​​​കംത​​​​ന്നെ വ​​​​ലി​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലേ​​​​ക്കാ​​​​യി​​​​രി​​​​ക്കും പോ​​​​കു​​​​ക. മ​​​​നു​​​​ഷ്യ​​​​നി​​​​ർ​​​​മി​​​​ത​​​​മാ​​​​യ എ​​​ഐ ടൂ​​​​ളു​​​​ക​​​​ൾ മാ​​​​നു​​​​ഷി​​​​ക ബു​​​​ദ്ധി​​​​ക്കു​​​​ം മേ​​​​ലേ സ​​​​ഞ്ച​​​​രി​​​​ച്ച് ഒ​​​​രു സു​​​​പ്ര​​​​ഭാ​​​​ത​​​​ത്തി​​​​ൽ മാ​​​​ന​​​​വ​​​​രാ​​​​ശി​​​​യെ ഇ​​​​ല്ലാ​​​​താ​​​​ക്കി​​​​യെ​​​​ന്നു വ​​​​ന്നേ​​​​ക്കാം. ഇ​​​​ത്ത​​​​രം ഭ​​​​യാ​​​​ശ​​​​ങ്ക​​​​ക​​​​ൾ​​​കൊ​​​​ണ്ടാ​​​​കാം ലോ​​​​കപ്ര​​​​ശ​​​​സ്ത എ​​​ഐ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ സി​​​ഇ​​​ഒ​​​മാ​​​​രാ​​​​യ ടെ​​​​സ്‌​​​​ല​​​​യു​​​​ടെ എ​​​​ലോ​​​​ൺ മ​​​​സ്‌​​​​കും ഓ​​​​പ്പ​​​​ൺ എ​​​ഐ​​​യു​​​​ടെ ആ​​​​ൾ​​​​ട്ട്മാ​​​​നും ആ​​​​ന്ത്രോ​​​​പ്പി​​​​ക്കി​​​​ന്‍റെ ഡാ​​​​രി​​​​യോ അ​​​​മോ​​​​ദെ​​​​യു​​​​മെ​​​​ല്ലാം പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​റ​​​​ക്കി​​​​യ​​​​ത്: “എ​​​ഐ ടൂ​​​​ളു​​​​ക​​​​ളെ ഇ​​​​പ്പോ​​​​ഴേ ശ​​​​ക്ത​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ നി​​​​യ​​​​ന്ത്രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഈ ​​​എ​​​ഐ ​സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​യി​​​​ൽ നൂ​​​​ത​​​​ന​​​​മാ​​​​യ എ​​​​ന്ത് ആ​​​​ശ​​​​യം കൊ​​​​ണ്ടു​​​​വ​​​​രു​​​​മ്പോ​​​​ഴും ര​​​​ണ്ടു​​​​വ​​​​ട്ടം ആ​​​​ലോ​​​​ചി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ പു​​​​തി​​​​യ ക​​​​ണ്ടു​​​​പി​​​​ടി​​​​ത്ത​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​ം.”

ഇ​​​​ത്ത​​​​രം പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ കൊ​​​​ണ്ടു​​​​മാ​​​​ത്രം പ്ര​​​​ശ്‌​​​​ന​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നു ക​​​​ഴി​​​​യു​​​​മെ​​​​ന്നു തോ​​​​ന്നു​​​​ന്നി​​​​ല്ല. കാ​​​​ര​​​​ണം, ഇ​​​​തൊ​​​​ക്കെ ഒ​​​​ര​​​​ടി​​​സ്ഥാ​​​​ന​​​​വു​​​​മി​​​​ല്ലാ​​​​ത്ത പ്ര​​​​സ്താ​​​​വ​​​​ന​​​​യാ​​​​ണെ​​​​ന്നും എ​​​ഐ സാ​​​​ങ്കേ​​​​തി​​​​കവി​​​​ദ്യ ഇ​​​​നി​​​​യും കൂ​​​​ടു​​​​ത​​​​ൽ പു​​​​രോ​​​​ഗ​​​​തി​​​​യി​​​​ലേ​​​​ക്കു പോ​​​​ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് യു​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​ന്‍റ് ട്രം​​​​പ് പ​​​​റ​​​​യു​​​​ന്ന​​​​ത്. അ​​​​തി​​​​നേക്കാ​​​​ൾ ശ​​​​ക്ത​​​​മാ​​​​യാ​​​​ണ് എ​​​ഐ സാ​​​​ങ്കേ​​​​തി​​​​കവി​​​​ദ്യ​​​​യെ സ്ലോ ​​​​ഡൗ​​​​ൺ ചെ​​​​യ്യാ​​​​നു​​​​ള്ള പ്ര​​​​സ്താ​​​​വ​​​​ന​​​​യ്ക്കെ​​​​തി​​​​രേ ചൈ​​​​ന പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്.

ചൈ​​​​ന​​​​യു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മു​​​​ണ്ടെ​​​​ന്നു പ​​​​റ​​​​യാം. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലാ​​​​ണ് എ​​​ഐ ടൂ​​​​ളു​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ക്കു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും ഓ​​​​പ്പ​​​​ൺ എ​​​ഐ​​​ പോ​​​​ലു​​​​ള്ള​​​​വ​​​​യെ കോ​​​​പ്പി​​​​യ​​​​ടി​​​​ക്കു​​​​ന്ന ചൈ​​​​ന വ​​​​ള​​​​രെ കു​​​​റ​​​​ഞ്ഞ ചെ​​​​ല​​​​വി​​​​ൽ അ​​​​വ​​​​രു​​​​ടെ എ​​​​ഐ ടൂ​​​​ളു​​​​ക​​​​ൾ വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ക്കു​​​​ന്നു. ഡീ​​​​പ് സീ​​​​ക്ക്, ബൈ​​​​ഡു, ആ​​​​ലി​​​​ബാ​​​​ബ തു​​​​ട​​​​ങ്ങി​​​​യ​​​വ ഇ​​​​തി​​​​ന് ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണ്. ഇ​​​​തി​​​​ൽ പ​​​​ല​​​​തും സൗ​​​​ജ​​​​ന്യ​​​​മാ​​​​ണ് എ​​​​ന്ന​​​​തും ന​​​​മ്മെ അ​​​​ദ്ഭു​​​​ത​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

പ​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ളും ഇ​​​​പ്പോ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലും ഡീ​​​​പ് പീ​​​​ക് പോ​​​​ലു​​​​ള്ള ചൈ​​​​നീ​​​​സ് സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​യാ​​​​ണ്. ആ​​​​ന്ത്രോ​​​​പി​​​​ക്കും ഓ​​​​പ്പ​​​​ൺ എ​​​ഐ​​​യു​​​​മെ​​​​ല്ലാം ട്രി​​​​ല്യ​​​​ൺ ഡോ​​​​ള​​​​ർ​​​കൊ​​​​ണ്ട് സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​ന്ന ടൂ​​​​ളു​​​​ക​​​​ൾ അ​​​​മ്പ​​​​തു മി​​​​ല്യ​​​​ൺ​​​കൊ​​​​ണ്ടു നി​​​​ർ​​​​മി​​​​ക്കാ​​​​ൻ ചൈ​​​​ന​​​​യ്ക്കു ക​​​​ഴി​​​​യു​​​​ന്നു. ഓ​​​​ട്ടോ​​​​ണ​​​​മ​​​​സ് ഡ്രൈ​​​​വിം​​​​ഗ്, റോ​​​​ബോ​​​​ട്ടി​​​​ക്സ് മേ​​​​ഖ​​​​ല​​​​യി​​​​ലെ ലാ​​​​ർ​​​​ജ് നാ​​​​വി​​​​ഗേ​​​​ഷ​​​​ൻ മോ​​​​ഡ​​​​ലു​​​​ക​​​​ളും (LNM) ലാ​​​​ർ​​​​ജ് ലാം​​​​ഗ്വേ​​​​ജ് മോ​​​​ഡ​​​​ലു​​​​ക​​​​ളും (LLM) നി​​​​സാ​​​​ര​​​​മാ​​​​യി കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ചൈ​​​​ന​​​​യെ ന​​​​മ്മ​​​​ൾ ഭ​​​​യ​​​​പ്പെ​​​​ട്ടാ​​​​ലേ മ​​​​തി​​​​യാ​​​​വൂ. കാ​​​​ര​​​​ണം, എ​​​​ന്തും പ​​​​ക​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ത്ത് പു​​​​തി​​​​യ​​​​തു​​​​ണ്ടാ​​​​ക്കി കു​​​​റ​​​​ഞ്ഞ വി​​​​ല​​​​യ്ക്ക് വി​​​​ല്ക്കാ​​​​ൻ ചൈ​​​​ന മി​​​​ടു​​​​ക്ക​​​​രാ​​​​ണ്.

മ​​​​നു​​​​ഷ്യ​​​​ന്‍റെ നി​​​​ല​​​​നി​​​​ല്പി​​​​ന് വ​​​​ലി​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​യി മാ​​​​റു​​​​മെ​​​​ന്നു​​​​റ​​​​പ്പു​​​​ണ്ടെ​​​​ങ്കി​​​​ലും ആ​​​​ന്ത്രോ​​​​പി​​​​ക്കും ടെ​​​​സ്‌​​​ല​​​​യും മൈ​​​​ക്രോ​​​​സോ​​​​ഫ്റ്റും ട്രി​​​​ല്യ​​​​ൺ ക​​​​ണ​​​​ക്കി​​​​ന് ഡോ​​​​ള​​​​റു​​​​ക​​​​ൾ ആ​​​​ണ് എ​​​ഐ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി മാ​​​​റ്റി​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തും വി​​​​വി​​​​ധ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​മാ​​​​യി ക​​​​രാ​​​​റു​​​​ണ്ടാ​​​​ക്കി ക​​​​ടം കൊ​​​​ണ്ട​​​​തും. അ​​​​തു​​​​കൊ​​​​ണ്ട് പി​​​​ന്നോ​​​​ട്ടു പോ​​​​യാ​​​​ൽ ക​​​​മ്പ​​​​നി​​​​യു​​​​ടെ സ്വീ​​​​കാ​​​​ര്യ​​​​ത​​​​യെ​​​​യും അ​​​​ന്തഃ​​​സി​​​​നെ​​​​യും ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല, ക​​​​ടം വീ​​​​ട്ടു​​​​ന്ന​​​​തെ​​​​ങ്ങ​​​​നെ​​​​യെ​​​​ന്ന ചോ​​​​ദ്യ​​​​വും പ്ര​​​​സ​​​​ക്‌​​​​ത​​​​മാ​​​​വു​​​​ന്നു.

ഇ​​​​വി​​​​ടെ എ​​​​ടു​​​​ത്തുപ​​​​റ​​​​യേ​​​​ണ്ട കാ​​​​ര്യം, നാ​​​​ലു ട്രി​​​​ല്യ​​​​ൻ ഡോ​​​​ള​​​​റി​​​​ന്‍റെ വി​​​​റ്റു​​​​വ​​​​ര​​​​വു​​​​ള്ള എ​​​​ൻ​​​​വി​​​​ഡി​​​​യ സ്ഥാ​​​​പ​​​​ക​​​​ൻ ജെ​​​​ൻ​​​​സ​​​​ൻ ഹു​​​​വാ​​​​ങ് പ​​​​റ​​​​ഞ്ഞ​​​​താ​​​​ണ്. “2010ലെ .com moble ​​​​പോ​​​​ലെ 2027ൽ ​​​എ​​​ഐ ​സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യും കു​​​​മി​​​​ള​​​​പോ​​​​ലെ പൊ​​​​ട്ടു​​​​ം”. അ​​​​തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യി ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്, അ​​​​ഞ്ചോ ആ​​​​റോ വ​​​​ർ​​​​ഷം പി​​​​ന്നി​​​​ട്ട ഓ​​​​പ്പ​​​​ൺ എ​​​ഐ​​​യി​​​​ൽ ഇ​​​​പ്പോ​​​​ഴും വ​​​​ലി​​​​യ വ്യ​​​​ത്യാ​​​​സ​​​​മൊ​​​​ന്നും കാ​​​​ണാ​​​​നി​​​​ല്ല എ​​​​ന്നതാണ്. ചു​​​​രു​​​​ക്ക​​​​ത്തി​​​​ൽ, എ​​​ഐ സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​കൊ​​​​ണ്ട് ല​​​​ഭ്യ​​​​മാ​​​​കേ​​​​ണ്ട​​​​ത് ഇ​​​​തി​​​​ന​​​​കം ല​​​​ഭി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്നു​​​വെ​​​​ന്നു ക​​​​രു​​​​താം.

എ​​​ഐ ടൂ​​​​ളു​​​​ക​​​​ൾ മ​​​​നു​​​​ഷ്യ​​​​ന്‍റെ ചി​​​​ന്താ​​​​ശേ​​​​ഷി​​​​വ​​​​രെ കൈ​​​യ​​​ട​​​​ക്കും എ​​​​ന്നു ക​​​​രു​​​​തി​​​​യെ​​​​ങ്കി​​​​ലും അ​​​​തി​​​​നു ക​​​​ഴി​​​​യി​​​​ല്ല എ​​​​ന്ന് ഇ​​​​പ്പോ​​​​ൾ ഏ​​​​റെ​​​​ക്കു​​​​റെ ഉ​​​​റ​​​​പ്പാ​​​​യി​​​ക്ക​​​​ഴി​​​​ഞ്ഞു. അ​​​​തു​​​​കൊ​​​​ണ്ട് ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ട്രി​​​​ല്യ​​​​ൺ ക​​​​ണ​​​​ക്കി​​​​ന് ഡോ​​​​ള​​​​ർ മു​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​ൽ അ​​​​ർ​​​​ഥ​​​​മി​​​​ല്ല എ​​​​ന്ന് ക​​​​മ്പ​​​​നി​​​​ക​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്നു. എ​​​ഐ സാ​​​​ങ്കേ​​​​തി​​​​കവി​​​​ദ്യ അ​​​​തി​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​തി​​​​യി​​​​ലാ​​​​ണി​​​​പ്പോ​​​​ൾ ഉ​​​​ള്ള​​​​ത്. ഇ​​​​നി​​​​യ​​​​തി​​​​ന് പു​​​​രോ​​​​​ഗ​​​​തി​​​​യ​​​​ല്ല, തി​​​​രി​​​​ച്ചു​​​​പോ​​​​ക്കാ​​​​ണു​​​​ണ്ടാ​​​​വു​​​​ക എ​​​​ന്ന് വി​​​​ദ​​​​ഗ്ധ​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്നു. അ​​​​തു​​​​കൊ​​​​ണ്ട് ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്ക് ഇ​​​​പ്പോ​​​​ൾ ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്നു. ന​​​​മ്മു​​​​ടെ എ​​​ഐ വി​​​​സ്മ​​​​യം സാ​​​​ധാ​​​​ര​​​​ണ കാ​​​​ര്യ​​​​ത്തി​​​​ലേ​​​​ക്കു ചു​​​​രു​​​​ങ്ങു​​​​ക​​​​യും ചെ​​​​യ്തു.

ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട് ശ​​​​രി​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു തോ​​​​ന്നു​​​​ന്നു. ന​​​​മ്മ​​​​ൾ പ​​​​രി​​​​മി​​​​ത​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ എ​​​ഐ മെ​​​​ഷീ​​​​നു​​​​ക​​​​ളും ടൂ​​​​ളു​​​​ക​​​​ളും റോ​​​​ബോ​​​​ട്ടു​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഓ​​​​ഫി​​​​സ് അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​ഷ​​​​ൻ വി​​​​ദ്യാ​​​​ഭ്യാ​​​​സ, ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​ക​​​​ൾ പ്രാ​​​​യോ​​​​ഗി​​​​ക​​​​വും പ​​​​രി​​​​മി​​​​ത​​​​വു​​​​മാ​​​​യ മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്കി​​​​ലൂ​​​​ടെ വി​​​​ക​​​​സി​​​​പ്പി​​​​ച്ചു. അ​​​​ത് അ​​​​ഭി​​​​ന​​​​ന്ദ​​​​നാ​​​​ർ​​​​ഹ​​​​മാ​​​​ണ്. മ​​​​നു​​​​ഷ്യ​​​​നി​​​​ർ​​​​മി​​​​ത​​​​വും അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​വുമാ​​​​യ എ​​​​ന്തി​​​​നെ​​​​യും നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ മ​​​​നു​​​​ഷ്യ​​​​ൻ​​​ത​​​​ന്നെ വ​​​​ഴി​​​​യൊ​​​​രു​​​​ക്കി​​​​യ ച​​​​രി​​​​ത്ര​​​​മാ​​​​ണ് ന​​​​മു​​​​ക്കു​​​​ള്ള​​​​ത്. അ​​​​തു​​​​കൊ​​​​ണ്ട് എ​​​ഐ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന ഭീ​​​​ഷ​​​​ണി​​​​യെ​​​​യും ന​​​​മ്മ​​​​ൾ അ​​​​തി​​​​ജീ​​​​വി​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​ത്യാ​​​​ശി​​​​ക്കാം!

Latest News

Corehub Up